തൃശൂർ: ഇസാഫ് ബാലജ്യോതി ക്ലബിന്റെയും പുലരി കുട്ടികളുടെ ലോകത്തിന്റെയും ആഭിമുഖ്യത്തിൽ അറുപതോളം കുട്ടികൾ പുത്തൂരിൽ ഉദ്ഘാടനത്തിനൊരുങ്ങുന്ന സുവോളജിക്കൽ പാർക്ക് സന്ദർശിച്ചു. പുതിയ മൃഗശാലയിലെ സംവിധാനങ്ങളും സൗകര്യങ്ങളും നേരിട്ട് കണ്ടറിയാനാണ് കുട്ടികളുടെ സംഘമെത്തിയത്.
സുവോളജിക്കൽ പാർക്ക് കോൺഫറൻസ് ഹാളിലൊരുക്കിയ ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ കുട്ടിക്കൂട്ടുകാരുമായി സംവദിച്ചു. കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ അഭിമാനമായി സുവോളജിക്കൽ പാർക്ക് വളരുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, സുവോളജിക്കൽ പാർക്കിന്റെ ഡയറക്ടർ ആർ. കീർത്തി ഐഎഫ്എസ് എന്നിവരും കുട്ടികളുമായി വിശേഷങ്ങൾ പങ്കിട്ടു. നിർമാണം പൂർത്തിയായി വരുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തുന്ന ആദ്യത്തെ കുട്ടിക്കൂട്ടമാണ് ഇസാഫ് ബാലജ്യോതി.
ബാലസാഹിത്യകാരനായ സി. ആർ. ദാസ്, വനഗവേഷണകേന്ദ്ര ശാസ്ത്രജ്ഞാന്മാരായ ഡോ. ശ്രീകുമാർ, ഡോ. ജയരാജ്, ഇസാഫ് ബാലജ്യോതി കോഓർഡിനേറ്റർ അമൽ കെ. എ., സുരേഷ് കൊമ്പൊത്ത്, അധ്യാപകരായ താര, അനിത, മഞ്ജു, രമ്യ, സിനി, ഉഷ, ജയലക്ഷ്മി എന്നിവരും കുട്ടികളുമായി സംവദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *