കുവൈറ്റ്: കെയ്റോ സ്ട്രീറ്റിലെ റോഡ് അറ്റകുറ്റപ്പണികള്‍ക്കായി മൈദാന് ഹവല്ലി ഏരിയയ്ക്ക് എതിര്‍വശത്തുള്ള ഷെയ്ഖ് അബ്ദുല്ല അല്‍-സലേം റൗണ്ട് എബൗട്ട് പൂര്‍ണ്ണമായി അടച്ചതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
അടച്ചിടല്‍ ഇന്ന് നവംബര്‍ 22 വെള്ളിയാഴ്ച അതിരാവിലെ മുതല്‍ 2024 നവംബര്‍ 23 ശനിയാഴ്ച അതിരാവിലെ വരെ 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നും ട്രാഫിക് അധികൃതര്‍ അറിയിച്ചു