കൈവ്: ഉക്രേനിയന്‍ നഗരമായ ഡിനിപ്രോയെ ലക്ഷ്യമാക്കി റഷ്യ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിച്ചെന്ന് ആരോപിച്ച് ഉക്രെയ്ന്‍. 1,000 ദിവസത്തെ യുദ്ധത്തില്‍ ഇത്രയും ശക്തമായ ആണവശേഷിയുള്ള ആയുധം ഉപയോഗിക്കുന്നത് ഇതാദ്യമാണെന്ന് ഉക്രെയ്ന്‍ വ്യോമസേന പറഞ്ഞു.
ഉക്രേനിയന്‍ വ്യോമസേനയുടെ അവകാശവാദത്തിന് പിന്നാലെ റഷ്യ ഉക്രേനിയന്‍ സൈനിക കേന്ദ്രത്തിന് നേരെ ഒരു ഹൈപ്പര്‍സോണിക് മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു.
റഷ്യയ്ക്കെതിരെ ആയുധങ്ങള്‍ ഉപയോഗിച്ച ഏത് രാജ്യത്തിന്റെയും സൈനിക ഇന്‍സ്റ്റാളേഷനുകളെ ആക്രമിക്കാനുള്ള മോസ്‌കോയുടെ കഴിവാണ് വെളിപ്പെടുന്നതെന്നും പുടിന്‍ പറഞ്ഞു.
അമേരിക്കയുടെയും ബ്രിട്ടന്റെയും ലോംഗ് റേഞ്ച് ആയുധങ്ങളുടെ ഉപയോഗത്തിന് മറുപടിയായി, ഈ വര്‍ഷം നവംബര്‍ 21 ന്, റഷ്യന്‍ സായുധ സേന ഉക്രെയ്‌നിലെ സൈനിക-വ്യാവസായിക സമുച്ചയത്തിലെ സൗകര്യങ്ങളിലൊന്നില്‍ സംയുക്ത ആക്രമണം നടത്തി, പുടിന്‍ പറഞ്ഞു.
യുദ്ധത്തില്‍ ഏറ്റവും പുതിയ റഷ്യന്‍ മീഡിയം റേഞ്ച് മിസൈല്‍ സംവിധാനങ്ങളിലൊന്ന് പരീക്ഷിച്ചു.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാഷിംഗ്ടണ്‍ വിതരണം ചെയ്ത ഏറ്റവും ദൈര്‍ഘ്യമേറിയ മിസൈലുകളായ എടിഎസിഎംഎസ് ഉക്രെയ്ന്‍ ഉപയോഗിക്കുന്നത് സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് മോസ്‌കോ പറഞ്ഞിരുന്നു.