ദ ഗോട്ടിനെയും വീഴ്‍ത്തി, ഇത് കളക്ഷനല്ല, അപൂര്‍വ നേട്ടവുമായി ശിവകാര്‍ത്തികേയന്റെ അമരൻ

പ്രതീക്ഷക്കപ്പുറമുള്ള വിജയമാണ് ആഗോളതലത്തില്‍ ശിവകാര്‍ത്തികേയൻ ചിത്രം അമരൻ നേടുന്നത്. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 300 കോടി ക്ലബിലെത്തിയിരുന്നു. മറ്റൊരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് അമരൻ. ബുക്ക് മൈ ഷോയില്‍ 2024ലെ ടിക്കറ്റ് വില്‍പനയില്‍ തമിഴകത്ത് അമരൻ ഒന്നാമതായിരിക്കുകയാണ്.

ദ ഗോട്ടിനെ മറികടന്നാണ് അമരൻ ടിക്കറ്റ് വില്‍പനയില്‍ മുന്നിലെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ശിവകാര്‍ത്തികേയന്റെ അമരൻ സിനിമയുടെ 178.3465 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. 17.7 ലക്ഷം ടിക്കറ്റുകളാണ് വിജയ്‍യുടെ ദ ഗോട്ടിന്റേതായി വിറ്റഴിഞ്ഞത്. ആദ്യമായിട്ടാണ് ശിവകാര്‍ത്തികേയൻ ആഗോളതലത്തില്‍ 300 കോടി ക്ലബിലെത്തുന്നത് എന്നതിനാല്‍ വിജയത്തിന് പ്രാധാന്യമേറുന്നു.

വിജയ് രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണ്. വിജയ്ക്ക് പകരം ആര് എന്ന ചോദ്യത്തിന് നിലവില്‍ ഉത്തരം ശിവകാര്‍ത്തികേയൻ എന്നാണ്. ദളപതി വിജയ് നാായകനായി എത്തിയ ദ ഗോട്ടില്‍ ശിവകാര്‍ത്തികേയനും അതിഥി വേഷത്തിലുണ്ടായിരുന്നു. ചിത്രത്തില്‍ വിജയ് ശിവകാര്‍ത്തികേയന് നിര്‍ണായക രംഗത്ത് തോക്ക് കൈമാറുന്നുണ്ട്. ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. വിജയുടേതായി തുപ്പാക്കിയെന്ന ഒരു സിനിമയുമുണ്ട്. തോക്ക് കൈമാറുന്നത് തന്റെ ഒന്നാംനിര താര പദവി ശിവകാര്‍ത്തികേയനെ ഏല്‍പ്പിക്കുന്നതായിട്ട് വ്യഖ്യാനിക്കപ്പെട്ടിരുന്നു.

മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്സ, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവും ഉണ്ടായിരുന്നു. തമിഴ്‍നാട്ടിനും പുറത്തും ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്.

Read മുഖം തിരിച്ച് ധനുഷും നയൻതാരയും, വിവാദങ്ങള്‍ക്കിടെ നടനും നടിയും സ്വകാര്യ ചടങ്ങില്‍, വീഡിയോ പ്രചരിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin