കാറുമായി 2 യുവാക്കൾ, സംശയം തോന്നി പൊലീസ് തടഞ്ഞു; ചാവി കൊണ്ട് ആക്രമണം; പൊലീസുകാ‍ർക്ക് പരിക്ക്, അക്രമികൾ കടന്നു

കോഴിക്കോട്: നൈറ്റ് പട്രോളിങ്ങിനിടെ കോഴിക്കോട് നടക്കാവ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ ആക്രമണം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. അരയിടത്ത് പാലത്തിനും എരഞ്ഞോളിക്കും ഇടയിലെ പ്രദേശത്ത് ഒരു കാറും രണ്ട് യുവാക്കളും സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ടാണ് പൊലീസ് ഇടപെട്ടതെന്നാണ് വിവരം. യുവാക്കളെ ചോദ്യം ചെയ്ത സമയത്ത് ചാവി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അഞ്ച് പൊലീസുകാരിൽ മൂന്ന് പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഓടി രക്ഷപ്പെട്ട പ്രതികൾ തങ്ങളുടെ കാറിൽ കയറി രക്ഷപ്പെട്ടു. ഒരു പൊലീസുകാരന് ചെവിക്ക് സാരമായി മുറിവേറ്റു. ഇയാളുടെ ചെവിയിലെ മുറിവ് തുന്നിക്കെട്ടി. ലഹരി മരുന്ന് മാഫിയയുമായി ബന്ധമുള്ള ആളുകളെന്നാണ് സംശയം. ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

 

By admin

You missed