കടുത്തുരുത്തി: എസ്.എന്‍.ഡി.പി. യോഗം കടുത്തുരുത്തി യൂണിയന്റെ നേതൃത്വത്തില്‍ ഡോ.പല്‍പ്പു അനുസ്മരണവും, ആലുവ സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളും, വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഞായറാഴ്ച നടക്കും.
മതചിന്തകള്‍ എന്തിനും മീതെ മനുഷ്യന്റെ ചിന്താധാരകളെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ജനാധിപത്യ അവകാശങ്ങളുടെ വീതം വയ്ക്കലുകളില്‍ പോലും വേര്‍തിരിവുകളും വിവേചനങ്ങളും നിറയുന്ന ഈ കാലഘട്ടത്തില്‍ ആലുവ സര്‍വ്വമത സമ്മേളനത്തിലൂടെ വിളംബരം ചെയ്യ പ്പെട്ട ആശയത്തിനും, ഡോ. പല്‍പ്പു തുടങ്ങിവച്ച സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തിനും പ്രസക്തിയേറുകയാണ്.
ഇതിന്റെ ഭാഗമായി കടുത്തുരുത്തി യൂണിയന്‍ നടക്കുന്ന അക്ഷരദീപം 2024 എന്ന പരിപാടി ഗൗരീശങ്കരം ആഡിറ്റോറിയത്തില്‍ വച്ച് ഞായറാഴ്ചരാവിലെ 9 ന് നടക്കുന്ന സമ്മേളനം യോഗംജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും.
എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ പി ടി മന്മഥന്‍ ആമുഖ പ്രസംഗം നടത്തും. രാവിലെ യൂണിയന്‍ അതിര്‍ത്തി ആയ ആപ്പാഞ്ചിറയില്‍ നിന്നും അഞ്ഞൂറില്‍പരം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ജനറല്‍ സെക്രട്ടറിയെ സമ്മേളനനഗരിയിലേക്ക് ആനയിക്കും. പ്രസ്തുത സമ്മേളനത്തില്‍ യൂണിയന്‍ പ്രഡിഡന്റ് എ.ഡി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും.
യൂണിയന്‍ സെക്രട്ടറി സി.എം ബാബു, യൂണിയന്‍ വൈസ് പ്രഡിഡന്റ് കെ.എസ് കിഷോര്‍കുമാര്‍, ബോര്‍ഡ് അംഗം റ്റി.സി.ബൈജു , യൂണിയന്‍ കൗണ്‍സലര്‍മാരായ എം എസ് സന്തോഷ്, വി.പി. ബാബു വടക്കേക്കര, ജയന്‍ പ്രസാദ് മേമുറി, രാജന്‍ കപ്പിലാംകൂട്ടം, എം.ഡി. ശശിധരന്‍, എന്‍. ശിവാനന്ദന്‍, യുത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ഹരികൃഷ്ണന്‍, സെക്രട്ടറി ധനേഷ് കെ വി, വനിതാ സംഘം പ്രസിഡന്റ് സുധാ മോഹന്‍, സെക്രട്ടറി ജഗധമ്മ തമ്പി, എംപ്ലോയീസ് ഫോറം പ്രസിഡന്റ് അനില്‍കുമാര്‍, വൈദിക സമിതി സെക്രട്ടറി അഖില്‍ ശാന്തി എന്നിവര്‍ പ്രസംഗിക്കും.
കടുത്തുരുത്തിയില്‍ നടന്ന വാര്‍ത്താ സമേളനത്തില്‍ യൂണിയന്‍ സെക്രട്ടറി സി.എം. ബാബു , വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍, ടി.സി.ബൈജു എന്നിവര്‍ പങ്കെടുത്തു