കോഴിക്കോട് : സംസ്ഥാന വിവരാവകാശ കമ്മിഷന്‍ 22 ന് വെള്ളിയാഴ്ച കോഴിക്കോട് ക്യാമ്പ് സിറ്റിംഗ് നടത്തും. ഉച്ചയ്ക്ക് 2.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കും.സംസ്ഥാന വിവരാവകാശ കമ്മിഷ്ണര്‍ ഡോ.എ.അബ്ദുല്‍ ഹക്കിമിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തും.
നോട്ടീസ് ലഭിച്ച കേസുകളില്‍ പരാതിക്കാലത്തെയും ഇപ്പോഴത്തെയും പൊതുബോധന ഓഫീസര്‍മാര്‍,ഒന്നാം അപ്പീല്‍ അധികാരികള്‍, ഹരജിക്കാര്‍, അഭിഭാഷകര്‍, സാക്ഷികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണം. 2.15 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.