ബിജ്നോര്‍: നിര്‍ത്തിയിട്ടിരുന്ന ട്രാക്ടര്‍ ട്രോളിയില്‍ മോട്ടോര്‍ സൈക്കിള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഹല്‍ദൗര്‍-നഹ്തൗര്‍ റോഡില്‍ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് ധര്‍മസിംഗ് മാര്‍ച്ചാല്‍ പറഞ്ഞു.
ദിന്‍ഗര്‍പൂര്‍ ഗ്രാമത്തിനടുത്തുള്ള ഹല്‍ദൗറില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന രവീന്ദ്ര (24), ദീപക് (23), ഹൃത്വിക് (21) എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ട്രാക്ടര്‍ ട്രോളിയില്‍ ഇടിക്കുകയായിരുന്നു.
മൂവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി പ്രഖ്യാപിച്ചു, മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായി മാര്‍ച്ചാല്‍ പറഞ്ഞു.