കുവൈറ്റ്: അബ്ബാസിയയിൽ ഫ്ലാറ്റിന് തീപിടുത്തം. ഹോളി സ്വീറ്റ്സ് ബേക്കറിക്ക് സമീപമുള്ള അപ്പാർട്മെൻറ്റിലാണ് തീപിടുത്തം ഉണ്ടായത്.
സംഭവത്തിൽ ആളപായമില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അഗ്നിശമന സേനയെത്തി തീ അണച്ചു. ഫ്ലാറ്റിൽ ഉള്ളവരെ സുരക്ഷിതമായി പുറത്ത് എത്തിച്ചു.