ഡൽഹി: വനിതാ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യക്ക് കിരീടം. ഫൈനലിൽ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ഇന്ത്യ കിരീടം ഉയർത്തിയത്.
യുവ മുന്നേറ്റ താരം ദീപികയുടെ പ്രകടനമാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. മത്സരത്തിൽ 31ാം മിനിറ്റിലാണ് ദീപിക ഇന്ത്യക്കായി വലകുലുക്കിയത്. ടൂർണന്റിൽ 11 ഗോളുകളുമായി ദീപിക മികച്ച സ്കോററായി.
കിരീടമണിഞ്ഞ ടീമിലെ ഓരോ അംഗങ്ങൾക്കും ഹോക്കി ഇന്ത്യ 3 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. ടീമംഗങ്ങൾക്ക് ബിഹാർ ഗവർമെന്റ് 10 ലക്ഷം വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിലെ രാജ്ഗിറിൽ ആയിരുന്നു മത്സരം.