കോട്ടയം: മുനമ്പത്ത് വഖഫ് അധിനിവേശത്തിനെതിരേ ഭൂസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന റിലേ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. നാളെ രാവിലെ 11 ന് മുനമ്പം വേളങ്കണ്ണി മാതാപള്ളി അങ്കണത്തിലെ സമര പന്തലില്‍ കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികളും – ജില്ലാ പ്രസിഡന്റുമാരും, പോഷക സംഘടനാ പ്രസിഡന്റ്മാരും കറുത്ത വേഷം ധരിച്ച് സമരത്തിന് അഭിവാദ്യം അര്‍പ്പിക്കും.