ബംഗളൂരു: കർണാടകയിലെ ചിക്കബെല്ലാപുരയിൽ വാഹനാപകടത്തിൽ 12 പേർ മരിച്ചു. നിർത്തിയിട്ട ടാങ്കർ ലോറിയുടെ പിന്നിൽ വാഹനം ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെ ചിക്കബെല്ലാപുര ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്തായായിരുന്നു അപകടം.
14 പേരായിരുന്നു കാറിലുണ്ടായിരുന്നത്. മരിച്ചവരിൽ ഒൻപത് പേർ പുരുഷൻമാരും മൂന്ന് പേർ സ്ത്രീകളുമാണ്. ഇവരിൽ അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ബാഗേപ്പള്ളിയിൽ നിന്ന് ചിക്കബെല്ലാപുരയിലേക്ക് വന്ന എസ്‌യുവി കാറാണ് അപകടത്തിൽപ്പെട്ടത്. കനത്ത മൂടൽ മഞ്ഞിൽ ലോറി കാണാതായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.