ഡല്‍ഹി: എയര്‍സെല്‍-മാക്സിസ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിനെതിരായ വിചാരണ നടപടികള്‍ ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
കേസില്‍ ജസ്റ്റിസ് മനോജ് കുമാര്‍ ഒഹ്റിയുടെ സിംഗിള്‍ ബെഞ്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നോട്ടീസ് അയച്ചു.
എയര്‍സെല്‍-മാക്സിസ് കേസില്‍ തനിക്കും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരായ ഇഡി കുറ്റപത്രം പരിഗണിച്ച വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ മുന്‍ കേന്ദ്രമന്ത്രി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്.
പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ വിചാരണ കോടതി നടപടി സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്ന് ചിദംബരത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ ഹരിഹരന്‍ പറഞ്ഞു.