കോഴിക്കോട്: യുവാവും അമ്മയും താമസിക്കുന്ന വാടക വീട്ടില്‍ എത്തിയ മൂന്നംഗസംഘം യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനാണ് സംഭവം.
സംഭവ സമയം ഇയാള്‍ തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം യുവാവുമായി വാക്കുതര്‍ക്കമുണ്ടാകുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ കൂടിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവര്‍ എത്തിയ ബൈക്ക് ഉപേക്ഷിച്ചാണ് സംഘം രക്ഷപ്പെട്ടത്. കാക്കൂര്‍ പോലീസ് വാഹനം കസ്റ്റഡിയില്‍ എടുത്തു.