ബംഗളൂരു: കര്‍ണാടക ഉഡുപ്പിയിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ഹെബ്രി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. 2016ലെ നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവാണ് വിക്രം ഗൗഡ.
ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാക്കളിലൊരാളായ വിക്രം ഗൗഡ ചിക്കമംഗളൂര്‍ – ഹെബ്രി വനമേഖലയില്‍ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പൊലീസും എ.എന്‍.എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മുതല്‍ ഇവിടെ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് വിക്രം ഗൗഡ കൊല്ലപ്പെട്ടത്.