നാൽപ്പതാം പിറന്നാൾ ആഘോഷമാക്കി തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര. നടിക്ക് പിറന്നാൾ ആശംസകളുമായി ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും രംഗത്തെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരത്തിന് വിഘ്‌നേഷ് ആശംസകൾ അറിയിച്ചിരിക്കുന്നത്.
‘നിങ്ങളോടുള്ള എന്റെ ബഹുമാനം, എനിക്ക് നിങ്ങളോടുളള സ്നേഹത്തേക്കാൾ ദശലക്ഷം മടങ്ങ് കൂടുതലാണ്, നീ എന്റെ തങ്കമാണ്’എന്ന കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. സിനിമാപ്രവർത്തകരടക്കം നിരവധി ആരാധകരാണ് നയൻതാരയ്ക്ക് സോഷ്യൽമീഡിയയിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്.