ജിദ്ദ – ഇറാനിൽ സൗദി അംബാസഡറായി നിയമിതനായ അബ്ദുല്ല അൽഅനസി ഇറാഖ് പ്രസിഡന്റ് ഇബ്രാഹിം റഈസിയെ സന്ദർശിച്ച് അധികാരപത്രം കൈമാറി. ഔദ്യോഗിക ചുമതലകൾ ഭംഗിയായി നിർവഹിക്കാൻ അബ്ദുല്ല അൽഅനസിക്ക് സാധിക്കട്ടെയെന്ന് ഇറാൻ പ്രസിഡന്റ് ആശംസിച്ചു. ഏഴ് വർഷം നീണ്ട ഇടവേളക്കു ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ചൈനയുടെ മധ്യസ്ഥതയിൽ മാർച്ച് 10 ന് ബെയ്ജിംഗിൽ വെച്ച് സൗദി അറേബ്യയും ഇറാനും കരാർ ഒപ്പുവെച്ചതിനു പിന്നാലെയാണ് സൗദി അറേബ്യ ഇറാനിൽ അംബാസഡറെ നിയമിച്ചത്. ഇതോടൊപ്പം ഇറാനും സൗദിയിൽ അംബാസഡറെ നിയമിച്ചു.
2023 October 25Saudititle_en: The Saudi Ambassador to Iran handed over the credentials