വാഷിങ്ടന്‍ : റഷ്യ-യുക്രെയ്ന്‍ യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ, യുക്രെയിന് ആയുധ ഉപയോഗത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി യു.എസ്. യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുന്നതില്‍ യുക്രെയ്‌നിനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അദ്ദേഹം യുഎസ് പ്രസിഡന്റ് പദമൊഴിയാന്‍ രണ്ടു മാസം മാത്രം ശേഷിക്കെയാണ് നിര്‍ണായക തീരുമാനം.
അടുത്ത ദിവസങ്ങളില്‍ റഷ്യയ്ക്കെതിരെ ആദ്യമായി ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്താന്‍ യുക്രെയ്ന്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് യുഎസിന്റെ നിലപാടുമാറ്റം. ഇതേകുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയാറായില്ല.

യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അനുമതി നല്‍കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി നേരത്തെ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. യുക്രെയ്ന്‍ യുദ്ധമുഖത്ത് റഷ്യയ്‌ക്കൊപ്പം ഉത്തര കൊറിയന്‍ സൈനികരെ വിന്യസിച്ച നീക്കത്തിനു പിന്നാലെയാണ് യുക്രെയ്‌ന് കൂടുതല്‍ സഹായകരമായ യുഎസിന്റെ നീക്കം. മാത്രമല്ല, കഴിഞ്ഞ ദിവസം യുക്രെയ്‌നിന്റെ വൈദ്യുതി സംവിധാനം ലക്ഷ്യമിട്ട് റഷ്യയുടെ കനത്ത ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും കുട്ടികളക്കടക്കം ആറ് പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. യുക്രേനിയന്‍ പ്രതിരോധ സേന 140 ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടു. യുക്രൈനിലുടനീളം വൈദ്യുതി നിര്‍മാണ, വിതരണ സംവിധാനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *