വെള്ളിയാമറ്റം: കോവിഡ് മഹാമാരിയുടെ പേരിൽ നടത്തിയ പകൽ ക്കൊള്ളയിലെ കാലാവധി കഴിഞ്ഞു ഉപയോഗശൂന്യമായ മരുന്നുകൾ ആശുപത്രികളിലൂടെ വിതരണം ചെയ്തു ജനജീവിതം അപകടത്തിൽ ആക്കിയ പിണറായി സർക്കാർ കേരള ജനതക്ക് ബാധ്യത ആയി മാറിയെന്നു മുൻ കെപിസിസി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ് കുറ്റപ്പെടുത്തി.
ജനങ്ങൾ തെരെഞ്ഞെടുത്ത സർക്കാർ എങ്ങനെ കൊള്ളസംഘങ്ങൾ ആവുന്നു എന്നതിന്റെ ഉദാഹരണം ആണ് കേരളത്തിലെ മാർക്സിസ്റ്റ്‌ സർക്കാർ. വെള്ളിയാമാറ്റം യുഡിഎഫ് കമ്മിറ്റി പൂമാലയിൽ നിന്ന് ആരംഭിച്ച രാഷ്ട്രീയ പ്രചരണ പദയാത്ര ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഫ് മണ്ഡലം കൺവീനവർ കെഎം ഹംസ അധ്യക്ഷൻ ആയി. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ എംകെ സുബൈർ, വിഎം സലിം, ഫ്രാൻസിസ് കുറുതോട്ടം, സന്ധ്യ ജിൻസ്, മോഹൻദാസ് പുതുശേരി സൂസമ്മ കുര്യയാക്കോസ്, എംഐ മോഹനൻ, സോണി കിഴക്കേക്കര, ഹെന്ററി, തുടങ്ങിയവർ നേതൃത്വം നൽകിയ പാദയാത്രക്ക് പന്നിമറ്റത്തു നൽകിയ സീകരണത്തിൽ മുൻ തൊടുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ജാഫർ ഖാൻ മുഹമ്മദ്‌, വെള്ളിയാമാറ്റം സഹകരണബാങ്ക് പ്രസിഡന്റ്‌ കെ എം ജോസ് എന്നിവർ പ്രസംഗിച്ചു.
ഇളംദേശത്തു നടന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പിഎം അബ്ബാസ് ഉൽഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ രാജു ഓടക്കൽ, ഡിസിസി മെമ്പർ ജോപ്പി സെബാസ്റ്റ്യൻ, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ സോയി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലളിതമ്മ വിശ്വനാഥൻ, തുടങ്ങിയവർ പ്രസംഗിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *