കാഠ്മണ്ഡു: നേപ്പാളും ഇന്ത്യയും നടത്തിയ വാര്‍ഷിക യോഗത്തില്‍ അതിര്‍ത്തി സുരക്ഷയില്‍ മികച്ച ഏകോപനം നടത്താമെന്ന് തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നേപ്പാളിലെ സായുധ പോലീസ് സേനയും സശാസ്ത്ര സീമ ബാലും (എസ്എസ്ബി) തമ്മിലുള്ള എട്ടാമത് നേപ്പാള്‍-ഇന്ത്യ അതിര്‍ത്തി സുരക്ഷാ ഏകോപന യോഗത്തില്‍ ‘അതിര്‍ത്തി, മനുഷ്യക്കടത്ത്, അതിര്‍ത്തി കടന്നുള്ള ക്രിമിനല്‍ പരിശോധന എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഋഷി റാം തിവാരി മാധ്യമങ്ങളോട് പറഞ്ഞു.
എസ്എസ്ബിയുടെയും എപിഎഫിന്റെയും ഡയറക്ടര്‍ ജനറല്‍മാര്‍ ഉള്‍പ്പെട്ട യോഗത്തില്‍ അതിര്‍ത്തി സുരക്ഷയില്‍ മികച്ച ഏകോപനവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെന്ന് തിവാരി പറഞ്ഞു.
”കഴിഞ്ഞ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളും വിവിധ മേഖലകളില്‍ നേടിയ പുരോഗതിയും വെല്ലുവിളികളും ഞങ്ങള്‍ അവലോകനം ചെയ്തു,” അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിന് രണ്ട് ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം താഴെത്തട്ടിലും എത്തേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.