റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച നിര്‍ണായക വിധി ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ റിയാദ് നിയമ സഹായ സമിതി.
സഹായ സമിതി ചുമതലപെടുത്തിയ അഭിഭാഷകന് ആവശ്യമായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
നല്ല പ്രതീക്ഷയിലാണ് എന്ന് റഹിമിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ധിക്ക് തുവൂര്‍ പറഞ്ഞു. മോചന ഉത്തരവ് ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയില്‍ തന്നെയാണ് റിയാദിലെ പ്രവാസ സമൂഹവും.