കണ്ണൂര്‍: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബി.ജെ.പി. കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനി യു.ഡി.എഫ്. സ്ഥാനാര്‍ഥി എപ്പോള്‍ ബി.ജെ.പിയില്‍ ചേരുമെന്ന് നോക്കിയാല്‍ മാത്രം മതി. എല്‍.ഡി.എഫ്. വിജയം ഉറപ്പായപ്പോഴാണ് കോണ്‍ഗ്രസ് ബി.ജെ.പിയെ കൂടുതല്‍ ആശ്രയിക്കുന്നത്.
എല്‍.ഡി.എഫ്. പാലക്കാട് ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ. സരിന്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.