കോഴിക്കോട്: കള്ളവോട്ട് ആരോപിച്ച് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എം.കെ. രാഘവന്‍ എം.പിക്ക് നേരെയും കൈയേറ്റമുണ്ടായി. വോട്ടെടുപ്പിനായി വോട്ടര്‍മാരെ എത്തിക്കുന്ന വാഹനത്തിനു നേരെ കല്ലേറുണ്ടായി.
പറയഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കനത്ത പോലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. പോലീസും കള്ളവോട്ടിനു കൂട്ടുനില്‍ക്കുന്നെന്ന് ആരോപിച്ച് പോലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മിലും വാക്കേറ്റമുണ്ടായി.