മണ്ണാര്‍ക്കാട് : ടൂറിസവും കൃഷിയും ഒരുമിച്ചു കൊണ്ടു പോകുന്ന പുരോഗമനപരമായ പ്രവണതക്ക് സ്വീകാര്യതയേറുന്നു. കൃഷിയും ടൂറിസവും പരസ്പര ബന്ധിതമായ മേഖലകളാണ്.
കാഴ്ച ഭംഗി എന്നതിനപ്പുറം അനുഭവവേദ്യ ടൂറിസത്തിന്റെ കാലമാണിത്.ഇതിന് വലിയ സാധ്യതയുള്ളതാണ്. അനുഭവവേദ്യ ടൂറിസത്തിന് പുതിയ തലം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്അട്ടപ്പാടി കോട്ടത്തറ റിവര്‍ വാലിയില്‍ ഫാം ടൂറിസത്തിന് രൂപം നല്‍കിയിട്ടുള്ളത്.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മണ്ണ്. ശിരുവാണി പുഴയോട് ചേര്‍ത്തു പണിതിരിക്കുന്ന വില്ലകള്‍. സന്ദര്‍ശകര്‍ക്ക് സംതൃപ്തമാവുകയാണ് അട്ടപ്പാടി കോട്ടത്തറയിലെ റിവര്‍ വാലി.
മേലെ കോട്ടത്തറയില്‍ പച്ചപുതച്ച വാഴത്തോപ്പുകള്‍ക്ക് നടുവില്‍ ശിരുവാണി പുഴയ്ക്ക് അഭിമുഖമാണ്‌റിവര്‍ വാലി ഇന്‍ എന്ന താമസകേന്ദ്രം. കേരളീയ പരമ്പരാഗത ശൈലിയില്‍ ഒരുക്കിയ, ചുറ്റുമുള്ള പച്ചപ്പുമായി ഇഴുകിച്ചേരുന്ന സുന്ദരമായ വില്ലകള്‍. സന്ദര്‍ശകരെ പ്രകൃതിയിലേക്ക് അലിയിക്കുന്ന സുന്ദരമായ അനുഭൂതി.നിറഞ്ഞ പച്ചപ്പ്. അതിലൂടെ താഴെ കാടിന്റെ അതിരില്‍ നല്ല ഇളംകാറ്റില്‍, കളകളാരവത്തോടെ ഒഴുകുന്ന പുഴ.
പുഴയോട് ചേര്‍ത്തു പണിതിരിക്കുന്ന വില്ലകള്‍. വൃക്ഷനിബിഡവും കമനീയവുമായ ഇടം, സേവന സന്നദ്ധരായ ജീവനക്കാരും, ഹൃദ്യമായ അവരുടെ പെരുമാറ്റവും. സുഹൃത്തുക്കള്‍ക്കൊപ്പം, അല്ലെങ്കില്‍ കുടുംബവുമൊന്നിച്ച് അട്ടപ്പാടിയില്‍ വരുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട, ഹരിതാഭവും സുരക്ഷിതവുമായ ഒരു താമസസ്ഥലമാണിത്.
മണ്ണാര്‍ക്കാട് – ചിന്നതടാകം റൂട്ടില്‍ മേലേ കോട്ടത്തറയില്‍ നിന്ന് അല്പം ഇടത്തോട്ട് സഞ്ചരിച്ചാല്‍ റിവര്‍ വാലിയില്‍ എത്തിച്ചേരാനാകും. നാട്ടുമ്പുറത്തെ സാധാരണമായ കൃഷി രീതികള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ശാന്തമായ അന്തരീക്ഷമാണ് ഇവിടെ.
പ്രകൃതിയെ പ്രകൃതിയായി തന്നെ കണ്ടു അനുഭവിച്ചു പോരാന്‍ പറ്റിയ ഇടം. ആരുടേയും ശല്യമില്ലാതെ അലോസരങ്ങളില്ലാതെ കുടുംബാന്തരീക്ഷത്തില്‍ കഴിയാം എന്നതും റിവര്‍ വാലിയുടെ പ്രത്യേകതയാണ്.
അത്യാധുനിക സൗകര്യങ്ങളോടെ കുറഞ്ഞ വാടകയില്‍, കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും, സമാധാനത്തോടെ ഒത്തു ചേരാന്‍ പറ്റിയ ഒരിടം. കൃഷിയോടും കര്‍ഷകരോടും ഏറെ തല്‍പരനായ ജോണിചേട്ടന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് റിവര്‍ വാലി.
പുഴ സൗന്ദര്യത്തോട് ചേര്‍ന്നാണ് ഇവിടുത്തെ മനോഹര വില്ലകള്‍. ഡോര്‍മിറ്ററി സൗകര്യവും സിമ്മിംഗ് പൂളുകളും ഉണ്ട്. അട്ടപ്പാടി മലനിരകളിലെ മറ്റു പ്രദേശത്തേക്കും സൈലന്റ് വാലിയിലേക്കും പോകാന്‍,ഓഫ് റോഡ് യാത്രികരുടെ ഇഷ്ട സഞ്ചാരത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിവേഗതയില്‍ നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്ന ഈകാലഘട്ടത്തില്‍ പ്രകൃതിയുടെ വശ്യതയില്‍ അലിഞ്ഞു ചേരാനും, പുഴയുടെ വശ്യതയില്‍ നീന്തി തുടിക്കാനും നല്ല ആഹാരം കഴിക്കാനും സേവന മനസ്ഥിതിയുള്ളവര്‍ക്കൊപ്പം സഹവസിക്കാനും സഞ്ചാരികള്‍ സജസ്റ്റ് ചെയ്യുന്ന ഹരിത തുരുത്താണ് അട്ടപ്പാടി -കോട്ടത്തറയിലെ റിവര്‍ വാലി ഇന്‍. ഫോണ്‍ :9747825007.