തളിപ്പറമ്പ്: നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതിക്ക് 47 വര്‍ഷം കഠിനതടവും ഒന്നേകാല്‍ലക്ഷം രൂപ പിഴയും ശിക്ഷ.
ചുഴലി നെല്ലിക്കുന്നിലെ ഉരിയക്കുന്നേല്‍ വീട്ടില്‍ യു.കെ. സജി (45)യെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി ആര്‍.രാജേഷാണ് ശിക്ഷ വിധിച്ചത്.
2016ലാണ് സംഭവം. അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍മാരായ പി.കെ. സുധാകരന്‍, സി.എ. അബ്ദുള്‍റഹീം, വി.വി. ലതീഷ്, എസ്.ഐ പി.ബി. സജീവ്, കണ്ണൂര്‍ വനിതാ പോലീസ് സ്റ്റേഷന്‍ എസ്.ഐ പി.എസ്. ലീലാമ്മ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.