കുവൈത്ത് സിറ്റി: പ്രവാസി മലയാളികൾക്കിടയിൽ മുപ്പത് വർഷമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക സംഘടനയായ രിസാല സ്റ്റഡി സർക്കിൾ (ആർ എസ്‌ സി) പ്രവർത്തനം ഗ്ലോബൽ തലത്തിലേക്ക് വ്യാപിപ്പിച്ചതിന്റെ ഭാഗമായി സ്പെയിനിൽ പുതിയ ഘടകം രൂപവത്കരിച്ചു.
വെലൻസിയയിൽ വെച്ച് നടന്ന യൂത്ത് കൺവീനിൽ രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ സെക്രട്ടറി കബീർ ചേളാരി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ആർ എസ്‌ സി സ്പെയിൻ നാഷനൽ
ഭാരവാഹികൾ: ഇസ്മായിൽ വേങ്ങര(ചെയർ.), മുഹമ്മദ്‌ ഷമ്മാസ് പെരിങ്ങാവെ(ജന. സെക്ര.), സുഹൈൽ അദനി കുറുകത്താണി (ഓർഗനൈസിംഗ് സെക്ര.), മുഹമ്മദ്‌ സിയാദ് ചങ്ങരംകുളം(ഫിനാൻസ് സെക്ര.), മുഹമ്മദ്‌ അൽതാഫ് അദനി കാളി കാവ് (കലാലയം സെക്ര.), തൻസീർ വൈറ്റില(വിസ്‌ഡം സെക്ര.).

By admin

Leave a Reply

Your email address will not be published. Required fields are marked *