പാലക്കാട്: വ്യാജ വോട്ട് ആരോപണത്തിൽ വൈകീട്ട് മാധ്യമങ്ങൾക്ക് മുന്നിൽ മറുപടി നൽകുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പി സരിൻ. കള്ളന്മാരോട് മറുപടി പറയേണ്ട ആവശ്യമില്ലെന്നും സത്യം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സരിൻ പറഞ്ഞു.
“കള്ളന്മാരുടെ ചോദ്യത്തിന് സാധാരണ ഞാൻ മറുപടി പറയാറില്ല. പക്ഷേ ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയണമല്ലോ. അതുകൊണ്ട് എന്റെ സ്വന്തം വീട്ടിൽ വെച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വ്യാജവോട്ട് ആരോപണത്തിന് മറുപടി പറയും.
 4 മണിക്ക് മഹാപത്രസമ്മേളനം ഉണ്ടാകും. ആര് പറയുന്നതാണ് ശരി എന്ന് ജനമാണ് വിലയിരുത്തേണ്ടത്. യുഡിഎഫ് അല്ല. പറഞ്ഞു പറഞ്ഞ് യുഡിഎഫ് മുറത്തിൽ കയറി കൊത്തി. വയനാട്ടിലെപ്പോലെയാവില്ല പാലക്കാട്. ജനം മുഴുവൻ വോട്ട് ചെയ്യാനുണ്ടാവും. കണക്ക് തീർക്കാനുണ്ടവർക്ക്”. സരിൻ പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *