കോട്ടയം: 200 രൂപയെങ്കിലും ലഭിച്ചില്ലെങ്കില്‍ റബര്‍ വില്‍ക്കരുതെന്നു റബര്‍ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മയുടെ ആഹ്വാനം. നിലവില്‍ ഉത്പാദന ചെലവ് 200 രൂപ വരെയാകും, ഈ പണമെങ്കിലും ലഭിക്കുന്നതുവരെ വില്‍പ്പന നിര്‍ത്തിവയ്ക്കുക മാത്രമാണു പോംവഴിയെന്നും ഭാരവാഹികള്‍ പറഞ്ഞു.

അതേ സമയം റബര്‍കൃഷിമേഖലയിലെ സാധ്യതകളെക്കുറിച്ചും പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും കര്‍ഷകരുമായി നേരിട്ടു ചര്‍ച്ച ചെയ്യുന്നതിനായി റബര്‍ബോര്‍ഡ് നടത്തുന്ന ഏകദിന കര്‍ഷയോഗങ്ങള്‍ക്ക് തമിഴ്നാട്ടില്‍ തുടക്കമാകും.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ബോര്‍ഡ് കര്‍ഷകയോഗങ്ങള്‍ നടത്തുന്നത്. ഇ.യു.ഡി.ആര്‍., റബറിന്റെ ഇ-വിപണനം, രോഗപ്രതിരോധമാര്‍ഗങ്ങള്‍ നടപ്പാക്കുന്നതില്‍ ഡ്രോണുകളുടെ ഉപയോഗം, ഗവേഷണ-വിജ്ഞാനവ്യാപനമേഖലകളില്‍ ഇതര സ്ഥാപനങ്ങളുമായുള്ള സഹകരണം തുടങ്ങി റബര്‍ബോര്‍ഡ് ഊന്നല്‍ നല്‍കുന്ന വിഷയങ്ങള്‍ യോഗങ്ങളില്‍ പ്രത്യേകമായി ചര്‍ച്ച ചെയ്യപ്പെടും.
എന്നാല്‍, രാജ്യാന്തര മാര്‍ക്കറ്റില്‍ നിന്നു ശരാശരി 210 രൂപയ്ക്ക് ഇറക്കുമതി ചെയ്തു റബര്‍ കമ്പനികള്‍ സംഭരണശാലകള്‍ നിറച്ചതാണു നിലവിലെ പ്രതിസന്ധിക്കു കാരണമെന്നു ഉല്‍പാദന സംഘങ്ങള്‍ ആരോപിക്കുന്നു. ഇതിലുണ്ടായ കച്ചവട നഷ്ടം കര്‍ഷകരുടെ മേല്‍ കമ്പനികള്‍ അടിച്ചേല്‍പ്പിക്കുകയാണ്.  

രാജ്യാന്തര മാര്‍ക്കറ്റില്‍ വില അനുദിനം ഉയരുമ്പോഴും കര്‍ഷകരില്‍ നിന്നു റബര്‍ സംഭരിച്ച് മാര്‍ക്കറ്റില്‍ ഇടപെടുവാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകുന്നില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു. വിപണിയില്‍ ഇടപെടുന്നില്ലെങ്കില്‍ ഉത്തേജക പാക്കേജിലെ അടിസ്ഥാന വില 250രൂപയായി ഉടന്‍ ഉയര്‍ത്തണം.

 വില്‍പന നിര്‍ത്തിവയ്ക്കല്‍ സമരത്തിന്റെ പ്രചാരണര്‍ഥം റബര്‍ ബോര്‍ഡ് റീജിയനുകളുടെ കിഴിലുള്ള ഉത്പാദക സംഘങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രചാരണ കണ്‍വെന്‍ഷനുകളും, പ്രചാരണ വാഹനംജാഥകളും നടത്തും. വില 200 കടക്കുന്നതു വരെ കാമ്പെയ്ന്‍ തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കോമ്പൗണ്ട് റബര്‍ ഇറക്കുമതിയിലൂടെ നടത്തുന്ന നികുതി വെട്ടിപ്പു തടയണമെന്ന് ആവശ്യപ്പെട്ടു റബര്‍ മേഖലയില്‍ മറ്റ് സംഘടകളെയും സഹകരിപ്പിച്ചുകൊണ്ട് ഡിസംബറില്‍ കാക്കനാട്ടെ യറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഓഫീസിനു മുന്നില്‍ കൂട്ടധര്‍ണ നടത്താനാണ് തീരുമാനമെന്നു കൂട്ടായ്മ ദേശീയ പ്രസിഡന്റ് വി.വി.ആന്റണി,  ദേശീയ ജനറല്‍ സെക്രട്ടറി,   ബാബു ജോസഫ് എന്നിവര്‍ അറിയിച്ചു.
അതേസമയം റബര്‍ബോര്‍ഡ് നടത്തുന്ന ഏകദിന കര്‍ഷയോഗങ്ങള്‍ക്ക് തമിഴ്നാട്ടിലെ കുലശേഖരത്ത്  28-ന് തുടക്കമാകും. ഇരിട്ടി, ബെല്‍ത്തങ്ങാടി, അഗര്‍ത്തല , ഗുവാഹത്തി എന്നിവിടങ്ങളില്‍ യഥാക്രമം ഡിസംബര്‍ 17, 19, 2025 ജനുവരി 07, 10 എന്നീ തീയതികളിലായിരിക്കും മറ്റ് യോഗങ്ങള്‍ നടക്കുക. ഇവയുടെ തുടര്‍ച്ചയായി കോട്ടയത്ത് നടത്തുന്ന കര്‍ഷകയോഗത്തില്‍ റബര്‍ ആക്ട് 1947-ന്റെ പ്ലാറ്റിനം ജൂബിലിയോഘോഷങ്ങള്‍ക്കു സമാപനമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *