കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രത്‌നകുമാരിക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആശംസകളുമായി മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ. 
ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ, ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയും സൗഹാര്‍ദവുമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വിജയം. കണ്ണൂരിലെ ജനതയ്ക്കു അഭിമാനിക്കാന്‍ നാലു വര്‍ഷം കൊണ്ട് നേടിയ നേട്ടങ്ങള്‍ നിരവധിയാണ്. 
അഴിക്കോടനും നായനാരും കെ. കരുണാകരനും ഉള്‍പ്പെടുന്ന നിരവധി ജനനേതാക്കള്‍ക്ക് ജന്മം നല്‍കിയ കലയുടെ, കൈത്തറിയുടെ, തിറയുടെ നാടിനെ ഇനിയുമേറെ ഉയരത്തിലെത്തിക്കണമെന്നും അവര്‍ പറയുന്നു. തുടര്‍ന്ന് കഴിഞ്ഞ നാലുവര്‍ഷത്തെ നേട്ടങ്ങളും അവര്‍ കുറിച്ചു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *