തിരുവനന്തപുരം: ഇ.പി. ജയരാജന്റെ പുസ്തകത്തിന്റെ പ്രകാശനം നീട്ടിവച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദം മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയരാജനെ പാലക്കാട്ട് പ്രചാരണത്തിന് എത്തിച്ചിട്ടും കാര്യമില്ല. പാര്‍ട്ടി പറഞ്ഞതു കൊണ്ടു മാത്രമാണ് ഇ.പി. പാലക്കാട്ടെത്തുന്നത്. സരിനെക്കുറിച്ച് ഇ.പി. പറഞ്ഞത് യാഥാര്‍ഥ്യം മാത്രമാണ്. അദ്ദേഹം പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞു. ഇനി തിരുത്തി പറഞ്ഞിട്ടും കാര്യമില്ല. സി.പി.എമ്മിലെ അതൃപ്തിയാണ് ഇ.പി. തുറന്നുപറഞ്ഞതെന്നും സതീശന് പറഞ്ഞു.