കോഴിക്കോട്: ഗര്‍ഭിണിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. കഴിഞ്ഞ ദിവസം നാദാപുരം കല്ലാച്ചിയില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെയാണ് മുംബൈ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയിരിക്കുന്നത്. ചിയ്യൂര്‍ താനമഠത്തില്‍ ഫൈസലിനെയാണ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയായിരുന്നു കേസിന് ആസ്പദമായ ക്രൂരകൃത്യം നടന്നത്. ഭാര്യയും രണ്ട് മാസം ഗര്‍ഭിണിയുമായ നരിപ്പറ്റ കിണറുള്ള പറമ്പത്ത് ഷംനയെ(27) പ്രതി വീട്ടില്‍ വെച്ച് ചിരവ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇടത് വയറിലും കൈക്കും പരിക്കേറ്റ ഷംന ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഷംന അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
സ്വത്ത് സംബന്ധമായ തര്‍ക്കമാണ് കൊലപാതക ശ്രമത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. യുവതിയുടെ പേരില്‍ വയനാട്ടിലും മറ്റുമുള്ള സ്വത്തുക്കള്‍ തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫൈസല്‍ നിരന്തരം ഷംനയെ ഉപദ്രവിച്ചിരുന്നതായി സഹോദരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഫൈസലിന്റെ പേരില്‍ വധശ്രമത്തിന് ഉള്‍പ്പെടെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *