കോട്ടയം: ശബരിമല തീര്‍ഥാടന പാതകള്‍ ശുചിയായി സൂക്ഷിക്കാം.. അയ്യപ്പന്മാര്‍ ഹരിത ചട്ടം പാലിക്കണം. കഴിഞ്ഞ സീസണിലെ ഏറ്റവും വലിയ പ്രശനങ്ങളില്‍ ഒന്നായിരുന്നു മാലിന്യം.
കഴിഞ്ഞ തീര്‍ഥാടന കാലത്തെ ടണ്‍ കണക്കിന് മാലിന്യം വനത്തില്‍ തള്ളിയത് ഗുരുതര പ്രതിസന്ധിയാണുണ്ടാക്കിയത്. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യം ഉള്‍പ്പടെ ഇത്തരത്തില്‍ തള്ളിയിരുന്നു. മാലിന്യങ്ങള്‍ക്കൊപ്പം ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ വരെയുണ്ടായിരുന്നു.
ഇക്കുറി എരുമേലിയില്‍ നിന്നു തന്നെ മാലിന്യം വലിച്ചെറിയുന്നതിനെതിരെ നടപടി സ്വീകരണിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. മുന്‍പ് റാന്നി – എരുമേലി റോഡില്‍ പ്ലാച്ചേരി മുതല്‍ കനകപ്പലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വനമേഖലയിലായിരുന്നു വ്യാപകമായി മാലിന്യങ്ങള്‍ തള്ളിയിരുന്നത്.
എന്നാല്‍, വനംവകുപ്പ് ഈ റോഡ് അരികിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും മാലിന്യങ്ങള്‍ തള്ളുന്ന പോയിന്റുകളില്‍ ക്യാമറ സ്ഥാപിച്ച് മാലിന്യം തളളുന്നവരെ പിടികൂടി നടപടി സ്വീകരിക്കുകയും ചെയ്തതോടെയാണു മാലിന്യങ്ങള്‍ കനകപ്പലം വെച്ചൂച്ചിറ റോഡ് അരികിലെ വനമേഖലയിലേക്കു വ്യാപകമായി തളളി തുടങ്ങിയത്.
അയ്യപ്പൻമാരുടെ വാഹനങ്ങളിൽ നിന്നു തളളിയ മാലിന്യങ്ങൾക്ക് പുറമേ മറ്റു സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യവും ഇവിടെ തള്ളി. ഉപയോഗിച്ച സ്‌നഗ്ഗികള്‍, ഡയപ്പറുകള്‍, കക്കൂസ് മാലിന്യങ്ങള്‍, മാംസാവശിഷ്ടങ്ങള്‍, മത്സ്യാവശിഷ്ടങ്ങള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍, വീടുകളിലെ മാലിന്യങ്ങള്‍, വീട് നിര്‍മാണ അവശിഷ്ടങ്ങള്‍, വര്‍ക്ക് ഷോപ്പുകളിലെ അവശിഷ്ടങ്ങള്‍, വാഴയില, കരിക്ക് അവശിഷ്ടങ്ങള്‍, ബള്‍ബുകള്‍, കുപ്പികള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് തള്ളിയത്.
3 കിലോമീറ്റര്‍ വനപാതയിലാണ് മാലിന്യം നിക്ഷേപിച്ചത്. വനമേഖലയ്ക്ക് പുറത്തും റോഡിന്റെ ഇരുവശങ്ങളിലും മാലിന്യ ചാക്കുകള്‍ തള്ളുന്നത് മുന്‍കാലത്ത് പതിവായിരന്നു. ഇക്കുറി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ബോധവല്‍ക്കണത്തോടൊപ്പം ക്യാമറകളും സ്ഥാപിക്കണമെന്നാണ് ആവശ്യം.
ആരണ്യകം പദ്ധതി ഊര്‍ജിതാമായി നടപ്പാക്കിയാല്‍ പ്രശ്‌നങ്ങള്‍ക്കു ഒരു പരിധിവരെ പരിഹാരമാകും. തീര്‍ഥാടന പാതകള്‍ ഹരിതാഭവും പ്രകൃതി സുന്ദരവും ആക്കുക, മാലിന്യം പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്ന ശീലം നിരുത്സാഹപ്പെടുത്തുക, ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുക, വനവും വായുവും ജലവും കാത്തു സൂക്ഷിക്കുക, പാതയോരത്ത് സ്‌നേഹാരാമം വിശ്രമ കേന്ദ്രങ്ങളും സ്‌നാക്‌സ് സെന്ററുകളും സ്ഥാപിക്കുക, ഗ്രാമീണ ടൂറിസം പദ്ധതികള്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ ക്യാംപസുകള്‍, ജലസാക്ഷരത, ഉദ്യാനവല്‍ക്കരണം എന്നിവയാണ് ഹരിതം ആരണ്യകം പദ്ധതിയുടെ ലക്ഷ്യം.
അതേ സമയം, ഇക്കുറി ശബരിമല തീര്‍ഥാടകര്‍ക്ക് എരുമേലി ചെറിയമ്പലത്തിന് സമീപം ഭവന നിര്‍മാണ ബോര്‍ഡിന്റെ പാര്‍ക്കിങ്ങ് പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. എരുമേലിയില്‍ രാജ്യാന്തരനിലവാരത്തിലുള്ള ഡിവോഷണല്‍ ഹബ് നടപ്പാക്കുന്നതിനുള്ള പദ്ധതികളും ബോര്‍ഡ് ആവിഷ്‌കരിച്ചിട്ടുണ്ട്.
മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭഘട്ടമായാണ് മിതമായ നിരക്കില്‍ വാഹനപാര്‍ക്കിങ് സൗകര്യം ഒരുക്കുന്നത്. താല്‍ക്കാലിക ടോയ്ലറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
രണ്ടാംഘട്ടത്തില്‍ ഭക്ഷണശാലകള്‍, റിഫ്രഷ്മെന്റ് സെന്റര്‍, കഫെറ്റീരിയ, ടോയ്ലറ്റ് എന്നിവയും മൂന്നാംഘട്ടത്തില്‍ ഗസ്റ്റ് ഹൗസ്, കോട്ടേജുകള്‍, ഡോര്‍മെറ്ററി, അനുബന്ധ കെട്ടിടങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.