തുടര്‍സെഞ്ചുറികളുടെ കരുത്തില്‍ ടി20 റാങ്കിംഗില്‍ വമ്പന്‍ കുതിപ്പുമായി സഞ്ജു സാംസണ്‍. ടി20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ 39-ാമതെത്തി. നേരത്തെ 63-ാമതായിരുന്നു സ്ഥാനം. ലോകകപ്പ് വിജയത്തിന് പിന്നാലെ ടി20യില്‍ നിന്ന് വിരമിച്ച വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ റാങ്കിംഗില്‍ സഞ്ജുവിന് പിന്നിലായി.
രോഹിത് 58-ാം സ്ഥാനത്താണ്. കോഹ്ലി 64-ാമതും. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സൂര്യയും, യഷ്വസി ജയ്‌സ്വാളുമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ജയ്‌സ്വാള്‍ ഏഴാമതാണ്. ട്രാവിസ് ഹെഡും, ഫില്‍ സാള്‍ട്ടുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *