പാലക്കാട്: ഇ.പി. ജയരാജന്റെ പുസ്തകം പുറത്തുവരട്ടെയെന്നും തനിക്കെതിരേ വിമര്‍ശനം നടത്തിയിട്ടുണ്ടെങ്കില്‍ അതിന് ശേഷം പ്രതികരിക്കാമെന്നും പാലക്കാട്ടെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി. സരിന്‍.
പുസ്തകം വായനക്കാരുടെ കൈയില്‍ എത്തിയ ശേഷം മാത്രം അക്കാര്യം ചര്‍ച്ചയാക്കാം. ഞാന്‍ സ്ഥാനാര്‍ഥിയായ ശേഷം ഇ.പിയെ വിളിച്ച് സംസാരിച്ചിരുന്നു. വളരെ രസകരമായാണ് അദ്ദേഹം സംസാരിച്ചതെന്നും സരിന്‍ പ്രതികരിച്ചു.
പാലക്കാട്ടെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി. സരിന്‍ അവസരവാദിയാണ്. സ്വതന്ത്രര്‍ വയ്യാവേലി ആകും. ഇ.എം.എസ്. തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നായിരുന്നു സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആത്മകഥയുടേതെന്ന പേരില്‍ പുറത്തുവന്നത്.