കൊച്ചി- കെ. എസ്. ആര്‍. ടി. സി ബസില്‍ യാത്രക്കാരിയ്ക്കു മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ മേട്ടുപ്പാളയം തന്തൈ പെരിയാര്‍ സ്ട്രീറ്റില്‍ റോയല്‍ ഹൗസിംഗ് യൂണിറ്റില്‍ താമസിക്കുന്ന മുഹമ്മദ് അസറുദ്ദീന്‍ (29)നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 
ഈരാറ്റുപേട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെ. എസ്. ആര്‍. ടി  സി ബസില്‍ പെരുമ്പാവൂര്‍ വല്ലം ഭാഗത്ത് വച്ചാണ് സംഭവം. യാത്രിക്കാരിയുടെ സീറ്റിനരികിലേക്ക് വന്നിരുന്ന ഇയാള്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും തുടര്‍ന്ന് നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. 
ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
2023 October 24KeralaArrestedksrtcഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: young man who exposed himself to a passenger was arrested

By admin

Leave a Reply

Your email address will not be published. Required fields are marked *