കോട്ടയം:  കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഡ്രഗസ് കണ്‍ട്രോളര്‍ അധികൃതര്‍ കടുത്ത നിയന്ത്രണമുള്ള വിഭാഗത്തില്‍ പെടുന്ന ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചതിന് ശേഷം കുപ്പികള്‍ വഴിയോരങ്ങളില്‍ കണ്ടെത്തുവെന്ന വാര്‍ത്തയെത്തുടര്‍ന്ന് കോട്ടയം ജില്ലയിലെ പൊലീസും എക്‌സൈസും ഡ്രഗസ് കണ്‍ട്രോളര്‍ അധികൃതരും ജാഗ്രതയോടെ പ്രവര്‍ത്തിച്ചപ്പോള്‍ ഏറ്റുമാനൂരില്‍ 250 ഉത്തേജക മരുന്ന് പിടികൂടി.
 
ഈ പരിശോധന സംസ്ഥാന വ്യാപകമായി നടത്തിയാല്‍ അനധികൃത ഉത്തേജക മരുന്ന് വില്പന സംഘത്തെ അമര്‍ച്ച ചെയ്യാന്‍ കഴിയുമൊന്നാണ് ലഹരി വിരുദ്ധ സമിതിയുടെ വിലയിരുത്തല്‍. സാധാരണ അനധികൃത ഉത്തേജക മരുന്ന് പിടിച്ചാല്‍ എക്‌സൈസ്-പൊലീസ് വിഭാഗത്തിന് നേരിട്ട് കേസുകള്‍ എടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇന്നുള്ളത്. 
ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പൊലീസ് – എക്‌സൈസ് സംഘങ്ങള്‍ക്ക് കേസ് എടുക്കാന്‍ നിയമപരമായി അനുമതി നല്‍കിയിരുന്നില്ല. കടുത്ത നിയന്ത്രണമുള്ള ഉത്തേജക മരുന്നുകള്‍ വ്യാപകമായി അനധികൃത വില്പന നടത്തുന്ന വിവരം പൊലിസും എക്‌സൈസും ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 
എന്നാല്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം ഇതുവരെ പൊലീസ് – എക്‌സൈസ് വകുപ്പുകള്‍ അനുമതി നല്‍കിയിട്ടില്ലാത്തതായിരുന്നു നിയന്ത്രണ വിധേയമായ  ഉത്തേജക മരുന്നുകള്‍ വില്‍പ്പന വ്യാപകമാകുവാന്‍ കാരണം.

By admin

Leave a Reply

Your email address will not be published. Required fields are marked *