എറണാകുളം:രേവതി മീഡിയാസിൻ്റെ ബാനറിൽ വിഷ്ണു പ്രസാദ് നിർമിച്ച് മാധ്യമ പ്രവർത്തകനായ ശിവ കൈലാസ് രചനയും ഗാനങ്ങളും എഴുതിയ   ‘ ‘ മറവൻ ‘ എന്ന ഷോർട്ട് ഫിലിമിൻ്റെ ടീസർ പുറത്തിറങ്ങി .നവംബറിൽ ചിത്രം പ്രദർശനത്തിനെത്തും .ഗിരീഷ് . കെ .നായർ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം സജീം പൂവച്ചൽ ആണ് .
ജീവിതം ആഘോഷമാക്കിയ ഒരാളുടെ കുടുംബ ജീവിതത്തിലെ താളപ്പിഴകളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം .പാരലൽ കോളേജ് അദ്ധ്യാപകനായ രജിത്ത് നവോദയ , രവി കാട്ടാക്കട , ഏയ്ഞ്ചൽ , അനിൽ തിരുവളന്തൂർ, സജിത്ത് അന്തിയൂർകോണം,രാജീവ് വെള്ളനാട്,അൽമിന അഫ്രിൻ, അനി അന്തിയൂർകോണം,റസാലം അന്തിയൂർകോണം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .അനീഷ് ചന്ദ്ര മോഹനാണ് സംഗീതം ഗായകൻ ജോസ് സാഗർ.

By admin

Leave a Reply

Your email address will not be published. Required fields are marked *