കൊച്ചി:സ്വന്തം പിറന്നാൾ, സുഹൃത്തുകൾക്കൊപ്പം തട്ട് കടയിൽ ആഘോഷിച്ച് പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറും,എഴുത്തുക്കാരനുമായ ഷാജി പട്ടിക്കര.എത് പ്രവർത്തിയിലും എളിമയും കരുതലും പുലർത്തുന്ന ഷാജി തൻ്റെ പിറന്നാളും വേറിട്ട രീതിയിൽ തന്നെ ആഘോഷിക്കുകയായിരുന്നു.
കൊച്ചിയിലെ ‘സുരേഷിൻ്റെ തട്ടുകട ‘എന്ന ഷാജി പതിവായി ഭക്ഷണം കഴിക്കുന്ന തട്ടുകടയിലാണ് വൈകിട്ട് കേക്ക് കട്ട് ചെയ്തത്.സുഹൃത്തുക്കളായ സംവിധായകൻ അനുറാം,സംഗീത സംവിധായകൻ അജയ് ജോസഫ് എന്നിവരും ഷാജിയുടെ വേറിട്ട പിറന്നാൾ ചടങ്ങിൽ പങ്കാളികളായി.