ഒട്ടാവ: ഖാലിസ്ഥാനി ഭീകരൻ അർഷ് ദല്ല (അര്‍ഷ്ദീപ്) കാനഡയില്‍ അറസ്റ്റില്‍. ഹർദീപ് സിംഗ് നിജ്ജാറിൻ്റെ അടുത്ത സഹായിയായിരുന്നു ഇയാള്‍. ഇയാളെ ഒക്ടോബർ 27-28 തീയതികളിൽ കാനഡയിൽ നടന്ന വെടിവെപ്പിന് ശേഷം കസ്റ്റഡിയിലെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ലുധിയാനയിൽ ജനിച്ച അർഷ്‌ദീപ് സിംഗ് ഗിൽ എന്ന അർഷ് ദല്ലയെ 2023-ൽ ഇന്ത്യാ ഗവൺമെൻ്റ് തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. നിരോധിത ഭീകര സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സുമായി ദല്ലയ്ക്ക് ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരുന്നു.
കൊലപാതകം, കൊള്ള, ഭീകരവാദത്തിന് ധനസഹായം നല്‍കല്‍, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്.