സാംസ് പ്രൊഡക്ഷന്റെ ബാനറിൽ മൻസൂർ പള്ളൂർ നിർമിച്ചു് ഇ.എം അഷ്‌റഫ് കഥ സംവിധാനം ചെയ്യുന്ന ‘മോണിക്ക ഒരു എഐ സ്റ്റോറി’ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ജോൺ ബ്രിട്ടാസ് എംപി മാഹി റിറ്റ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
എഐ കേന്ദ്ര വിഷയമാക്കിയുള്ള ഇന്ത്യയിലെ ആദ്യത്തെ  സിനിമയുടെ സംവിധാനം ഇ.എം അഷ്റഫാണ് നിർവഹിച്ചിരിക്കുന്നത്. മൻസൂർ പള്ളൂരും ഇ.എം അഷ്റഫും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്.
സിനിമയിലെ പ്രധാന അഭിനേതാക്കളായ മജീഷ്യൻ, ഗോപിനാഥ് മുതുകാട്, അപർണ്ണ മൾബറി, ബാലനടൻ ശ്രീപതിന്റെയും കഥാപാത്രങ്ങളെ  ഉൾക്കൊളിച്ച മോഷൻ പോസ്റ്ററിന്റെ റിലീസിങ് എം.മുകുന്ദനും, സംഗീത സംവിധായകനായ യുനിസിയോ ട്യൂൺ ചെയ്ത റിങ് ടോൺ കൈതപ്രം ദാമോദരൻ നമ്പൂതിരിയും പുറത്തിറക്കി.
സാംസ് പ്രൊഡക്ഷന്റെ ലോഗാ രമേശ് പറമ്പത്ത് എംഎൽഎ പ്രകാശനം ചെയ്തു. വി.എം ഇബ്രാഹിം, ഓപ്പൻ മാഗസിൻ എക്സിക്യൂട്ടിവ് എഡിറ്റർ എൻ.പി ഉല്ലേഖ്, ശിഹാബുദ്ധീൻ പൊയ്തുംകടവ്, പ്രദീപ് ചൊക്ലി, കെ.പി ശ്രീശൻ, ഇ.എം അഷറഫ് എന്നിവർ പ്രസംഗിച്ചു. മൻസൂർ പള്ളൂർ സ്വാഗതവും സോമൻ പന്തക്കൽ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *