തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആറ് ക്രെയിനുകളുമായി ചൈനയിൽ നിന്ന് രണ്ടാമത്തെ കപ്പൽ പുറപ്പെട്ടു. ഷെൻഹുവ 29 എന്ന കപ്പൽ നവംബർ 15-ഓടെ വിഴിഞ്ഞത്തെത്തും. നിലവിൽ വിഴിഞ്ഞത്തുള്ള ഷെൻഹുവ 15 കപ്പലിൽ നിന്ന് ഷിപ്പ് ടു ഷോർ ക്രെയിൻ ഇറക്കാനായിട്ടില്ല. 8 ഷിപ്പ് ടു ഷോർ ക്രെയിനുകളും 24 യാഡ് ക്രെയിനുകളുമാണ് വിഴിഞ്ഞം തുറമുഖത്തിൻറെ ആദ്യഘട്ടത്തിൽ ആവശ്യം.

6 യാഡ് ക്രെയിനുകളുമായാണ് ചൈനയിലെ ഷാങ്ഹായിൽ നിന്ന് ഷെൻഹുവ 29 കപ്പൽ പുറപ്പെട്ടത്. നവംബർ 15-ന് കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്നാണ് കണക്കുകൂട്ടൽ. ZPMC എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ് അദാനി പോർട്സ് ക്രെയിനുകൾ വാങ്ങുന്നത്. നിലവിൽ വിഴിഞ്ഞത്തുള്ള ഷെൻഹുവ 15 കപ്പലിൽ നിന്ന് അവസാനത്തെ ക്രെയിൻ ഇറക്കാനുള്ള ശ്രമം തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്നലെ ക്രെയിനിറക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.

ഇന്ന് പുലർച്ചെ മുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഷെൻഹുവ 15 കപ്പൽ കഴിഞ്ഞ 21-ന് മടങ്ങണമെന്നായിരുന്നു കരാർ. എത്രയും വേഗം ക്രെയിനിറക്കി കപ്പൽ മടക്കി അയക്കാനാണ് അദാനി പോർട്സിൻറെ ശ്രമം. ആദ്യഘട്ടത്തിലേക്ക് ആവശ്യമുള്ള ബാക്കി ക്രെയിനുകളുമായി കൂടുതൽ കപ്പലുകൾ ഉടൻ ചൈനയിൽ നിന്ന് പുറപ്പെടുമെന്ന് അദാനി പോർട്സ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *