വാഷിങ്ടൺ: നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇറാനിയൻ പൗരനെതിരെ കുറ്റം ചുമത്തി യുഎസ് ഗവൺമെൻറ്. അമ്പത്തൊന്നുകാരനായ ഫർഹാദ് ഷാക്കേരിക്കെതിരായാണ് കുറ്റം ചുമത്തിയത്.
ഇറാനിലെ റെവല്യൂഷനറി ഗാർഡിലെ ഉദ്യോഗസ്ഥർ സെപ്തംബറിൽ ഫർഹാദ് ഷാക്കേരിയോട് ട്രംപിനെ നിരീക്ഷിക്കാനും വധിക്കാനും ആവശ്യപ്പെട്ടതായി കോടതി രേഖകൾ ചൂണ്ടികാണിക്കുന്നു. അതേസമയം ഷാക്കേരിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇറാനിലാണെന്നാണ് കരുതുന്നതെന്നും യുഎസ് ഗവൺമെൻറ് അറിയിച്ചു.