ബം​ഗാളിൽ ബിജെപി പ്രവർത്തകനെ പാർട്ടി ഓഫിസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, യുവതി അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ ഉസ്തിയിൽ പാർട്ടി ഓഫീസിനുള്ളിൽ ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൃഥ്വിരാജ് നസ്‌കർ എന്ന പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. ഇയാളാണ് പാർട്ടിയുടെ ജില്ലയിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയെ അറസ്റ്റ് ചെയ്തെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലക്ക് കാരണമെന്നും പൊലീസ് പറഞ്ഞു.

അതേസമയം, കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺ​ഗ്രസാണെന്ന് ബിജപി ആരോപിച്ചു. വെള്ളിയാഴ്ച രാത്രിയാണ് നസ്‌കറിൻ്റെ രക്തത്തിൽ കുളിച്ച മൃതദേഹം പാർട്ടി ഓഫീസിൽ കണ്ടെത്തിയത്. നവംബർ അഞ്ച് മുതൽ ഇയാളെ കാണാതായതായി കുടുംബാംഗങ്ങൾ പറഞ്ഞു. നസ്‌കറിനെ മൂർച്ചയുള്ള ആയുധം കൊണ്ട് അടിച്ചതാണ് മരണത്തിൽ കലാശിച്ചതെന്ന് അറസ്റ്റിലായ യുവതി സമ്മതിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More… ആലപ്പുഴയിൽ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി; 22 വയസുള്ള മകൻ ആശുപത്രിയിൽ

പ്രാഥമിക അന്വേഷണത്തിനും മൊബൈൽ ഫോണുകളുടെ ട്രാക്കിംഗിനും ശേഷം, യുവതിയെ സമീപ പ്രദേശത്തുനിന്ന് പിടികൂടി. ചോദ്യം ചെയ്യലിൽ, യുവതി കുറ്റം ചെയ്തതായി സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.  

By admin