Trending Videos: ‘മന്ത്രി പറയുന്നതുകേട്ട് എന്റെ ളോഹയും എന്റെ ആശയവും മാറ്റാൻ കഴിയുമോ?

വഖഫിൽ വിവാദ പരാമർശങ്ങളുമായി സുരേഷ് ​ഗോപിയും ബിജെപി നേതാക്കളും. പാലക്കാട്ടെ ട്രോളി ബാഗ് വിവാദത്തിൽ സിപിഎമ്മിന് ട്രാപ്പാകുന്നു. സിപിഎമ്മിൽ പാളയത്തിൽ പടയും പൊട്ടിത്തെറിയും ഭിന്നതയും ഉണ്ടായതിന് പിന്നാലെ വിമർശനവുമായി സിപിഐ നേതാവും രംഗത്തെത്തി. ട്രോളി ബാഗ് വിവാദം ഒരു ബിൽഡ് അപ്പ് സ്റ്റോറിയാണെന്നും  ആരോപണം ഉന്നയിച്ചവർക്ക് തെളിവ് നൽകാനാവുന്നില്ലെന്നുമാണ് സിപിഐ നേതാവ് സി ദിവാകരൻ പറയുന്നത്. അതിനിടെ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യയുടെ ജാമ്യഹർജിക്കെതിരെ നവീൻ ബാബുവിന്‍റെ കുടുംബം ഹൈക്കോടതിയിലേക്ക്.  പാലക്കാട്ടെ രാഷ്ട്രീയ വികാസങ്ങൾ, ചേലക്കരയിലെത്തുന്ന മുഖ്യമന്ത്രി- ഇന്നത്തെ ട്രെൻഡിംഗ് വീഡിയോകൾ കാണാം.

By admin