ഡൽഹി: പുരുഷൻമാർ സ്ത്രീകളുടെ വസ്ത്രം തുന്നുകയോ മുടിവെട്ടുകയോ ചെയ്യരുതെന്ന വിവാദ നിർദേശവുമായി യു.പി വനിത കമീഷൻ.
സ്ത്രീകളെ മോശം സ്പർശനത്തിൽ നിന്നും തടയുന്നതിന് വേണ്ടിയാണ് നിർദേശമെന്നാണ് യു.പി വനിത കമീഷന്റെ വിശദീകരണം.
വനിതകളെത്തുന്ന ജിമ്മിൽ ട്രെയിനർമാരായി വനിതകൾ തന്നെ വേണമെന്ന നിർദേശവും യു.പി വനിത കമീഷൻ അധ്യക്ഷ ബബിത ചൗഹാൻ മുന്നോട്ട് വെച്ചിട്ടുണ്ട്.
ജിമ്മുകളിലെ ട്രെയിനർമാർ പൊലീസ് വെരിഫിക്കേഷൻ നടത്തണം. പുരുഷ ട്രെയിനർമാർ ട്രെയിനിങ് നടത്തുന്നതിൽ വനിതകൾക്ക് വിരോധമില്ലെങ്കിൽ അവരിൽ നിന്നും സത്യവാങ്മൂലം വാങ്ങണമെന്നും നിർദേശമുണ്ട്.