കോട്ടയം: ട്രെയിനില്‍ ടെക് കള്ളന്മാര്‍ വിലസുന്നു. റെയില്‍വേ പ്ലാറ്റ്‌ഫോമിലും ട്രെയിനുള്ളില്‍ എ.സി. കമ്പാട്ടര്‍മെന്റിലും കയറി മോഷണം നടത്തുന്ന വിരുതന്മാരാണ് ഏറെയും. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ തുടര്‍ച്ചായായ രണ്ടു ദിവസമാണ് മൈാബൈല്‍ ഫോണ്‍ മോഷണം നടന്നത്.
പ്രതിയെ സി.സി.ടിവിയുടെ സഹായത്തോടെയാനണു പിടികൂടിയത്. ഒരാള്‍ യു.പി. സ്വദേശിയായിരുന്നു. ഉത്തരേന്ത്യക്കാരാണ് കൂടുതലും മോഷണങ്ങള്‍ക്കു പിന്നില്‍. പഴ്‌സും മൊബൈലും ലാപ്പ്‌ടോപ്പും ഇലക്‌ട്രോണികസ് ഉപകരണങ്ങളുമാണു മോഷ്ടാക്കള്‍ക്കു പ്രീയം.
മുന്‍പത്തെപോലെ കൂടുതല്‍ സ്വണാഭരണങ്ങള്‍ ഇട്ടുകൊണ്ടുള്ള യാത്ര ഇപ്പോഴില്ലെന്നതും കള്ളന്മാരെ ടെക് ഉപകരണങ്ങളിലേക്കു തിരിയാന്‍ പ്രേരിപ്പിച്ചു.
ലാപ്‌ടോപ്പുകള്‍ക്കും ഐ ഫോണുകള്‍ക്കുമാണ് ട്രെയിന്‍ മോഷ്ടാക്കള്‍ ലക്ഷ്യമിട്ടിരുന്നത്. പക്ഷേ, ഐ ഫോണ്‍ ട്രാക് ചെയ്തു പിടികൂടാമെന്നതിനാല്‍ ഇപ്പോള്‍ മോഷ്ടാക്കള്‍ക്കു ഐഫോണിനോട് അത്ര താല്‍പര്യമില്ല. പക്ഷേ, ലാപ്‌ടോപ് കണ്ടാല്‍ ഉറപ്പായും മോഷ്ടിച്ചിരിക്കും.
മോഷണംപോകുന്ന ലാപ്‌ടോപ്പുകളില്‍, പരാതി നല്‍കിയാലും തിരിച്ചുകിട്ടുന്നത് വളരെ കുറച്ചുമാത്രമാണ്. പിടിക്കപ്പെടാന്‍ സാധ്യത കുറവാണെന്നതാണ് ലാപ്‌ടോപ് മോഷ്ടാക്കള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.
എ.സി, റിസര്‍വേഷന്‍ കോച്ചുകളാണ് മോഷണം നടത്താന്‍ ഇഷ്ടസ്ഥലങ്ങള്‍. എക്‌സിക്യുട്ടീവ് ഗെറ്റപ്പില്‍ ലാപ്‌ടോപ്പ് ബാഗുമായാണ് എത്തുന്നത്.
കൗണ്ടറില്‍നിന്ന് സ്ലീപ്പര്‍ ടിക്കറ്റെടുക്കും എന്നിട്ട് ടി.ടി.ഇ.യെക്കണ്ട് കൂടുതല്‍ പണം നല്‍കി എ.സി.ടിക്കറ്റ് തരപ്പെടുത്തിയെടുക്കും. തിരിച്ചറിയല്‍ രേഖ നല്‍കിയാലെ മുന്‍കൂട്ടി ടിക്കറ്റെടുക്കാന്‍ സാധിക്കൂ എന്നുള്ളതിനാലാണ് ഈ രീതിയില്‍ ടിക്കറ്റ് എടുക്കുന്നത്. മൊബൈലും ലാപ്‌ടോപ്പും സുരക്ഷിതമായി വെക്കാതെ ഉറങ്ങുന്നവരാണ് മോഷണത്തിന് ഇരയാകുന്നവര്‍.
ഇത്തരം ഉത്തരേന്ത്യന്‍ മോഷ്ടാക്കള്‍ മോഷണ മുതല്‍ വിക്കുന്നത് ഡല്‍ഹിയിലെ പ്രശസ്തമായ ചോര്‍ മാര്‍ക്കറ്റിലാണെന്നാണു കണ്ടെത്തല്‍. ലാപ്‌ടോപ്പ്, ഫോണ്‍, ഹെഡ്‌സൈറ്റ്, സ്പീക്കര്‍, ടിവി, വീടലങ്കരിക്കാന്‍ പറ്റിയ സാധനങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിങ്ങനെ നിങ്ങള്‍ക്ക് എന്തും ലഭിക്കുന്ന ഇടമാണ് ഡല്‍ഹിയിലെ ചോര്‍ ബസാര്‍. ഒര്‍ജിനിലും ഡ്യപ്ലിക്കറ്റും മോഷണ മുതലുകളും ഇവിടേക്കാണ് എത്തുന്നത്.
ഡല്‍ഹിയിലെ ഏറ്റവും വലിയ സെക്കന്‍ഡ്-ഹാന്‍ഡ് മാര്‍ക്കറ്റ് ആണ് ചോര്‍ ബസാര്‍. തിരക്കിലൂടെ നടക്കുമ്പോള് പോക്കറ്റ് അടിച്ചുപോയാല്‍ പോലും അറിയാന്‍ പറ്റാത്ത ചോര്‍ ബസാര്‍ ഡല്‍ഹിയിലെ എപ്പോഴും തിരക്കേറിയ സ്ഥലം കൂടിയാണ്.
ഡ്യൂപ്പിക്കപ്പ് സാധനങ്ങളും മോഷണ മുതലാണ് ഇവിടെ കൂടുതൽ എത്തുന്നത്. കഴിഞ്ഞ ഒക്‌ടോബറില്‍ ബോള്‍ഗാട്ടി പാലസില്‍ അലന്‍ വാക്കറുടെ ഡി.ജെ. ഷോയ്ക്കിടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ കൊച്ചി സിറ്റി പോലീസിന്റെ പിടികൂടിയത് ഡല്‍ഹിയില്‍ നിന്നാണ്.
മോഷ്ടിച്ചു കൊണ്ടുവരുന്ന മൊബൈല്‍ ഫോണുകളുടെയും ലാപ്‌ടോപ്പകളുടേയും ലോക്ക് അഴിച്ചുകൊടുക്കുന്ന വിദഗ്ദ്ധര്‍ വരെ ഇവരുടെ സംഘത്തിലുണ്ട്. എത്തിക്കുന്ന ലാപ്‌ടോപ്പിന് ബ്രാന്‍ഡും നിലവാരവും അനുസരിച്ചാണ് പ്രതിഫലം. ഇവിടെയെത്തി മോഷ്ടാക്കളെ പിടികൂടുക എന്നതും ദുഷ്‌കരമാണ്.