ബംഗളൂരു: സര്‍ക്കാര്‍ ഓഫീസുകളിലും പരിസരങ്ങളിലും തങ്ങളുടെ ജീവനക്കാര്‍ പുകവലിക്കുന്നതും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതും നിരോധിച്ചുകൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി.
ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നിഷ്‌ക്രിയ പുകവലിയില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് (ഡിപിഎആര്‍) പുറത്തിറക്കിയ സര്‍ക്കുലറില്‍, പൊതു ഓഫീസുകള്‍ക്കുള്ളില്‍ ജീവനക്കാര്‍ സിഗരറ്റ്, ഗുട്ക, പാന്‍ മസാല എന്നിവയുള്‍പ്പെടെയുള്ള പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതായി സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.
നിയമപ്രകാരമുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് പൊതു ഓഫീസുകളിലും പരിസരങ്ങളിലും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.
ജീവനക്കാരുടെ ആരോഗ്യം മുന്‍നിര്‍ത്തിയും പൊതുജനങ്ങളെയും മറ്റ് സര്‍ക്കാര്‍ ജീവനക്കാരെയും നിഷ്‌ക്രിയ പുകവലിയില്‍ നിന്ന് സംരക്ഷിക്കുന്നതിനും പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം സര്‍ക്കാര്‍ ഓഫീസികളിലും പരിസരത്തും പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.