ശ്രീന​ഗർ: കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ രണ്ട് വില്ലേജ് ഡിഫൻസ് ഗാർഡുകളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കുന്ത്വാര ​സ്വദേശികളായ നസീർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ​​ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരർ ഏറ്റെടുത്തു. മൃതദേഹങ്ങൾ കണ്ടെത്താനായി പൊലീസും അതിർത്തി സുരക്ഷ സേനയും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കന്നുകാലികളെ മേയ്‌ക്കുന്നതിനിടെയാണ് ഇരുവരെയും ഭീകരർ തട്ടിക്കൊണ്ടുപോയത്. വില്ലേജ് ഡിഫൻസ് ഗാർഡുകൾക്കെതിരെയുള്ള ഭീകരാക്രമണം വേദനാജനകമാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ഇരുവരുടെയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. സാധാരണക്കാർക്കെതിരെ ആക്രമണം അഴിച്ചുവിടുന്ന ഭീകരരെ ഉന്മൂലനം ചെയ്യുമെന്ന് ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *