എറണാകുളം: അഭിഭാഷകനെയും കുടുംബത്തെയും സാമൂഹിക വിരുദ്ധര്‍ മര്‍ദ്ദിച്ചു. എറണാകുളം ബാര്‍ അസോസിയേഷന്‍ അംഗം അഡ്വ നജ്മുദ്ദീന്‍, ഭാര്യ റസീന, ഒമ്പത്, 13 വയസ് പ്രായമുള്ള മക്കള്‍ക്കും നേരേയാണ് ആക്രമണമുണ്ടായത്. അക്രമികളില്‍ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മറ്റ് മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു.
ഇന്നലെ രാത്രി ഒന്‍മ്പതരയ്ക്കാണ് സംഭവം. പുറത്തിറങ്ങിയ റസീനയെ സാമൂഹിക വിരുദ്ധര്‍ വഴിയരികില്‍ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച നജ്മുദ്ദീനെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചു.