ചെന്നൈ: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. അസം സ്വദേശികളായ ആറ് തൊഴിലാളികളും തമിഴ്‌നാട് സ്വദേശിയായ ഒരാളുമാണ് മരിച്ചത്.
അഞ്ചുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല.
തമിഴ്‌നാട് തിരുവണ്ണാമലയില്‍ കൃഷ്ണഗിരി ദേശീയ പാതയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ccccccccccccccccccccccccccccc
ഇവര്‍ സഞ്ചരിച്ചിരുന്ന ടാറ്റ സുമോ തമിഴ്‌നാട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍.